പ്രോട്ടോകോള്‍ ലംഘനം; തച്ചങ്കരി വീണ്ടും വിവാദത്തില്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ പി. സദാശിവം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയത് വിവാദമായി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഗവര്‍ണര്‍ സ്ഥലത്തെത്തിയശേഷം മറ്റ് അതിഥികള്‍ക്കൊന്നും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വൈകിയെത്തിയ എ.ഡി.ജി.പി ദേശിയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് അതിഥികളുടെ പവലിയനിലേക്ക് കടന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. ട്രാന്‍സ്‌പോര്‍ട്ട് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയശേഷം യാത്രപുറപ്പെട്ടതുകൊണ്ടാണ് സ്‌റ്റേഡിയത്തില്‍ വൈകിയെത്തിയതെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0