കെ. ബാബു മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധ്യത

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് രാജിവച്ച കെ. ബാബു മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധ്യത തെളിയുന്നു. കെ. ബാബുവിന്റെ രാജി മുഖ്യമന്ത്രി സ്വീകരിക്കില്ലെന്ന് സൂചന. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കേണ്ടന്ന തീരുമാനം. കെ. ബാബുവിനെതിരായ അരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0