ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

gopakumarതിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 3.50 ഓടെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആസ്‌ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. സംസ്‌കാരം വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം ഹൃദയാഘാദം മൂലമാണ്‌ അന്തരിച്ചത്‌. മാധ്യമരംഗത്ത്‌ മൂന്ന്‌ പതിറ്റാണ്ടിലേറെ നീണ്ട ശക്‌തമായ സാന്നിധ്യമായിരുന്നു ടി.എന്‍ ഗോപകുമാര്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ ആയി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0