യു.ഡി.എഫ് നിര്‍ബന്ധിച്ചു; കെ. ബാബു രാജി പിന്‍വലിച്ചു

കൊച്ചി: മന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതായി കെ. ബാബു. യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാജി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും ബാബു പറഞ്ഞു. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിക്കുന്നു. ബാര്‍ കോഴ കേസില്‍ ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ. ബാബു രാജിവച്ചിരുന്നു. എന്നാല്‍ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടന്ന് ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0