അരിയില്‍ ഷുക്കൂര്‍ വധക്കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി. കേസില്‍ തുടന്വേഷണം നടത്താം. ഷുക്കൂറിന്റെ അമ്മയുടെ കണ്ണീര്‍ കാണാതിരിക്കാനാകില്ലെന്ന്‌ വ്യക്‌തമാക്കിയ കോടതി ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്‌ഞാപനം ശരിവെച്ചു. ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌. കേസില്‍ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി രാജേഷിനെയും സംരക്ഷിക്കാന്‍ പോലീസ്‌ ശ്രമിച്ചുവെന്ന സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!