നാളെ സംസ്‌ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുടമയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സിന്‌ കീഴിലുള്ള പമ്പുകളാണ്‌ രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ അടച്ചിടും.. ചങ്ങനാശ്ശേരിയിലാണ്‌ പെട്രോള്‍ പമ്പുടമയെ കമ്പി വടികൊണ്ട്‌ ആക്രമിച്ചത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരന്‍ നായര്‍ ഇന്നു പുലര്‍ച്ചേ മരിച്ചു. ഇതേ തുടര്‍ന്നാണ്‌ നാളെ പമ്പുകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!