പോര്‍ വിമാനങ്ങളുടെ കോക്പിറ്റില്‍ ഇനി വനിതകളും

ഉത്തര്‍പ്രദേശ്: ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ കോക്പിറ്റില്‍ ഇനി വനിതകളും. 83-ാം വ്യോമസേനാ ദിനത്തില്‍ വ്യോമസേനാ മേധാവി അരൂപ് രാഹയുടേതാണു പ്രഖ്യാപനം.

വനിതകളെ യുദ്ധ വിമാനങ്ങളിലേക്കും നിയമിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിനു ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന്് അദ്ദേഹം വ്യക്തമാക്കി. അനുമതി ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം നടപ്പാക്കാനാകും. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ദൗത്യങ്ങള്‍ക്ക് സ്ത്രീകളെ നിയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1300 ല്‍ കൂടുതല്‍ സ്ത്രീകള്‍ വ്യോമസേനയുടെ വിവിധ വിഭാഗങ്ങളില്‍ നിലവിലുണ്ട്. ഇവരില്‍ 110 പേര്‍ ചരക്കുവിമാനങ്ങളും ഹെലികോപ്ടറുകളും പറത്തുന്നുമുണ്ട്. ഇന്ത്യയുടെ മൂന്നു സേനാ വിഭാഗങ്ങളിലുമായി മൂവായിരത്തഞ്ഞൂറോളം സ്ത്രീകളുണ്ടെങ്കിലും യുദ്ധമേഖലയിലേക്ക് ഇവരെ നിയോഗിക്കാറില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0