കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിച്ചത് 90,000 കോടിയുടെ മൊബൈലുകള്‍

ഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 90,000 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ചു. അതേസമയം, 24,364 കോടി രൂപയുടെ ഫോണുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നായ ഇന്ത്യ, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിച്ചു തുടങ്ങിയിട്ടുണ്ട്. 2014-15 കാലഘട്ടത്തില്‍ 18,900 കോടി രൂപയുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിച്ചിരുന്ന ഇന്ത്യയില്‍ അടുത്ത വര്‍ഷ ഇത് 54,000 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 90000 കോടിയായും ഉയര്‍ന്നുവെന്നാണ് രാജ്യസഭയില്‍ മന്ത്രി മനോജ് സിന്‍ഹ നിരത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!