ജി.എസ്.ടി ആശയക്കുഴപ്പം പരിഹരിക്കാന്‍ സംവിധാനം

ഡല്‍ഹി: ജി.എസ്.ടി. നടപ്പാക്കിയശേഷം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തില്‍ ആശയക്കുഴപ്പം തുടരുന്നന്നത് പരിഹരിക്കാന്‍ 175 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രതിസന്ധി പരിഹാര സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. പല ഉല്‍പ്പന്നങ്ങളുടെയും വില  അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക സംവിധാനം. ജി.എസ്.ടി. നടപ്പാക്കി ദിവസങ്ങള്‍ക്കുശേഷവും ഒരേ ഉല്‍പ്പന്നങ്ങള്‍ക്ക്  വിവിധയിടങ്ങളില്‍ വ്യത്യസ്ത നിരക്കാണ്. ഇത്തരം പരാതി പരിശോധിച്ച് പരിഹാരം കാണലാണ് സമിതിയുടെ ദൗത്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!