കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കും: പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വര്‍ഷം തുടര്‍ച്ചയായി 7.5 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വളര്‍ച്ച വീണ്ടും തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്മാക്കിത്. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്ന റിസര്‍വ ബാങ്ക പ്രവചനത്തിനു തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!